Posted By user Posted On

manpower authorityകുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു; 10 മാസത്തിനിടെ അറസ്റ്റിലായത് 2,883 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു manpower authority. കഴിഞ്ഞ 10 മാസത്തിനിടെ നിയമലംഘനത്തിന് 2,883 പ്രവാസികളാണ് അറസ്ററിലായതെന്ന് മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. മുബാറക് അൽ അസ്മി പറഞ്ഞു.225 ഫീൽ‌ഡ് വിസിറ്റുകളാണ് ഇക്കാലയളവിൽ മാൻപവർ അതോറിറ്റിയുടെ പരിശോധന വിഭാഗം നടത്തിയത്. റെസിഡൻസി കാലാവധി അവസാനിച്ചവരോ സ്പോണ്‍സര്‍മാര്‍ക്ക് വേണ്ടി അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്തവരോ സിവിൽ കാർഡ് ഇല്ലാത്തവരോ ആണ് പിടിയിലായതിൽ കൂടുതൽപേരും. താമസവിസ നിയമലംഘനത്തിന് 1,605 പേരാണ് പിടിയിലായത്. അറസ്റ്റ് ചെയ്യപ്പെട്ട 1,224 പേര്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത ഗാര്‍ഹിക തൊഴിലാളികളാണ്. അതേസമയം, കഴിഞ്ഞ വസം സുലൈബിയയിലെ ഫാം ഏരിയകളില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ സുരക്ഷാ വിഭാ​ഗമാണിത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ നാടുകടത്തപ്പെടുന്നവർക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് വരാൻ സാധിക്കില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *