Posted By user Posted On

kuwait courtകുവൈത്തിൽ സഹോ​ദരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി; കുവൈത്തിലെ ജഹ്റയിൽ സഹോ​ദരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് തൂക്കുകയർ വിധിച്ച് കോടതി kuwait court. കാസേഷൻ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കണമെന്ന പ്രതിഭാ​ഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2021 സപ്തംബറിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബിദൂനിയായ പ്രതി രണ്ട് മാസത്തോളം തന്റെ സഹോദരിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഈ വിവരം സഹോദരി പൊലീസിൽ അറിയിച്ചു. തുടർന്ന് ഈ വിവരം അറിഞ്ഞ സുരക്ഷാ ഉദ്യോ​ഗസ്ഥർ സഹോദരിയെ രക്ഷിക്കാനായി സ്ഥലത്തെത്തിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ വീടിന് പുറത്തെത്തിയതറിഞ്ഞ പ്രതി സഹോദരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരി പൊലീസിൽ പരാതി നൽകിയതിന്റെ വൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണം. കൂടാതെ കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തികൊണ്ട് പ്രതി പൊലീസുകാരനെയും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ഉടൻ തന്നെ പ്രതിയെ മറ്റുള്ളവർ ചേർന്ന് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *