air suvidhaവിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള എയർ സുവിധ പോർട്ടൽ നിർത്തലാക്കി; ഇനി രജിസ്ട്രേഷൻ വേണ്ട
ന്യൂഡല്‍ഹി; വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിർത്തലാക്കി air suvidha കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടി കേന്ദ്രഗവൺമെന്റ് നടപ്പാക്കിയ പോർട്ടൽ ആണിത്. കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തുനിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. കുത്തിവെച്ച വാക്‌സിന്‍ ഡോസുകള്‍, അവയുടെ തീയതി തുടങ്ങിയ വിവരങ്ങളായിരുന്നു എയര്‍ സുവിധയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സാങ്കേതികമായ ഒരു ചടങ്ങ് എന്നതിൽ കവിഞ്ഞ ഒരു ഉപയോഗവും ഈ പോർട്ടലിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഗള്‍ഫ് പ്രവാസികളുടെയടക്കമുള്ളവർ ഈ പോർട്ടൽ നിർത്തലാക്കണമെന്ന് ഏറെ നാളായി ആവശ്യമുന്നയിച്ചിരുന്നു. ലോകത്തും രാജ്യത്തും കൊവിഡ് കേസുകളില്‍ വലിയ ഇടിവ് വന്നതും വാക്‌സിനേഷന്‍ വ്യാപിച്ചതും കാരണം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം ഇനിയും ഉണ്ടാവുകയോ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ വീണ്ടും പോർട്ടൽ പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയിലേക്ക് വരുന്നവര്‍ പൂര്‍ണമായും വാക്‌സിന്‍ എടുക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)