Posted By user Posted On

liqureകുവൈത്തിൽ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികൾ പിടിയിൽ liqure. ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പരിശോധന നടത്തിയത്. പ്രാദേശികമായി നിര്‍മിച്ച 33 ബോട്ടില്‍ മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *