argentina world cupകണ്ണും കാതും ഖത്തറിലേക്ക്, ലോകം മുഴുവൻ ഒരു പന്തിന് പുറകെ; ലോകകപ്പ് ഫുട്ബോളിന് ആവേശോജ്ജ്വല കിക്കോഫ്
ഖത്തർ; ഇനിയുളള 29 ദിവസങ്ങള്‍ ലോകം ഒരു പന്തിന് പുറകെ argentina world cup. ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തറിലെ മണല്‍പ്പരപ്പിന് മുകളില്‍ പടുത്തുയര്‍ത്തിയ എട്ട് സ്റ്റേഡിയങ്ങളിൽ നിന്ന് ആവേശത്തിന്റെ പന്തുരുളും. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്നത്. ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്‍റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയും ഉണ്ടായിരുന്നു. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക…വാക്കയും സ്റ്റേഡിയത്തില്‍ ഉയർന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി നടന്നു. മുൻ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകർഷണമായി. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ എക്വഡോറും തമ്മിലാണ് ഉദ്ഘാടനമത്സരം. രാത്രി 9.30ന് ഇറ്റാലിയൻ റഫറി ഡാനിയേലെ ഒർസാറ്റോ വിസിൽ മുഴക്കിയതോടെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിൽ കാൽപ്പന്തിന്റെ മഹാമാമാങ്കത്തിന് കിക്കോഫ്. ഇനി മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പിന്റെ ഒരു മാസം നീളുന്ന ആവോശത്തിരയിളക്കം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)