social media ad കുവൈത്ത് നാവിക സേന പട്രോളിംഗ് ബോട്ടിലെ ഓഡിയോ സന്ദേശം പ്രചരിക്കുന്നു; വിശദീകരണവുമായി അധികൃതർ
കുവൈത്ത് നാവിക സേന പട്രോളിംഗ് ബോട്ടിലെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് social media ad. നാവിക സേനയുടെ പെട്രോളിങ് ബോട്ടുകളും ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റിഗ്ഗുകളിലൊന്നും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയാണ് സോഷ്യൽ മീഡിയ പ്രചരിക്കുന്നത്. പെട്രോളിംഗ് ബോട്ട് ഇറാഖി ബോട്ടിനോട് ഖനനം നിർത്താണ് അഭ്യർത്ഥിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഇപ്പോളിതാ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിരിക്കുകയാണ് അധികൃതർ. ആർമി ജനറൽ സ്റ്റാഫ് പ്രസിഡൻസി ഒരു വിശദീകരണ പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഓഡിയോ പഴയതാണ് എന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ സെപ്റ്റംബർ 12നാണ് സംഭവം നടന്നത്. ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റിഗ്ഗുകളിൽ ഒന്ന് കുവൈത്തുമായി മുൻകൂർ ഏകോപനമില്ലാതെ തന്നെ ടെറിട്ടോറിയൽ കടലിൽ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. കുവൈറ്റ് നാവികസേനയാണ് അന്ന് സ്ഥിതിഗതികൾ കൈകാര്യം ചെയ്തത്. തുടർന്ന് ഏകോപന നടപടികളും സേന സ്വീകരിച്ചിരുന്നു. ആ സമയത്ത് നടന്ന സംഭാഷണ ശകലങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുവിഭാഗങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)