Posted By user Posted On

ent doctor near meകുവൈത്തിലെ ക്ലിനിക്കിൽ ​ഗുരുതര നിയമലംഘനങ്ങൾ; നിരവധി മരുന്നുകൾ പിടിച്ചെടുത്തു, രണ്ട് പേർ കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ ഒരു ക്ലിനിക്കിൽ ​ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി ent doctor near me. അൽ റി​ഗ്​ഗയ് പ്രദേശത്തെ ക്ലിനിക്കിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. രാജ്യത്തെ ജനങ്ങളുടെ ആരോ​ഗ്യ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി നടന്ന ക്യാമ്പയിനിന്റെ ഭാ​ഗമായി നടന്ന പരിശോധനയിലാണ് ക്ലിനിക്കിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മാൻപവർ അതോറിറ്റി, റസിഡൻസ് അഫേഴ്സ് ഇൻവസ്റ്റി​ഗേഷൻ എന്നിവയുടെ സഹായത്തോടെ ആരോ​ഗ്യമന്ത്രാലയത്തിലെ ഡ്ര​ഗ്സ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റും ഹെൽത്ത് ലൈസൻസിം​ഗ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെയാണ് ക്ലിനിക്ക് പ്രവർത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ, ക്ലിനിക്കിൽ ഡോക്ടറുടെ അഭാവവും ഉണ്ടായിരുന്നു. തുടർന്ന് ക്ലിനിക്കിൽ ഉപയോ​ഗിക്കുന്ന നിരവധി മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പരിശോധനയുടെ ഭാ​ഗമായി ക്ലിനിക്കിലെ നഴ്സും റിസപ്ഷനിസ്റ്റും അധികൃതരുടെ കസ്റ്റഡിയിലാണ്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ക്ലിനിക്കിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *