antidepressantsലഹരിക്കെതിരായ യുദ്ധം തുടരും; നയം വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രി
കുവൈത്ത് സിറ്റി: മയക്കുമരുന്നിനെരായ യുദ്ധം തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അഹ്മദ് അസ്സബാഹ് antidepressants. മയക്ക്മരുന്നിനെതിരായ ദേശീയ കാമ്പയിന് രാജ്യത്ത് തുടക്കമായി. ഇതുസംബന്ധിച്ച സുപ്രീം കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ശൈഖ് തലാൽ ഖാലിദ് അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. മയക്ക് മരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ഇരകളുടെ ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ടാണ് കാമ്പയിൻ തുടങ്ങിയത്. മയക്കുമരുന്നുകളുടെ അപകടം, പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണം, ലഹരി വസ്തുക്കൾക്കെതിരായ പ്രതിരോധവും ഉന്മൂലനവും, ലഹരി അടിമകളായവർക്കുള്ള ചികിത്സ, പുനരധിവാസം എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതിയുടെ പ്രവർത്തനമെന്ന് മന്ത്രി യോഗത്തിൽ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനും ലഹരിയുടെ വ്യാപനം ഇല്ലാതാക്കുന്നതിനും കാലാനുസൃതമായ തുടർനടപടികൾ ഉറപ്പാക്കാനും നിരന്തരമായ പ്രവർത്തനത്തിന്റെ ആവശ്യകതയെ കുറിച്ചും മന്ത്രി സംസാരിച്ചു. കുട്ടികളെയും യുവാക്കളെയും ദ്രോഹിക്കാനും അവരുടെ ഭാവി കൊള്ളയടിക്കാനും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.മയക്കുമരുന്നിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മികച്ച സ്പെഷലിസ്റ്റുകളുടെ പങ്കാളിത്തത്തോടെ പുനരധിവാസ കേന്ദ്രം വേഗത്തിൽ സ്ഥാപിക്കാനും മന്ത്രി നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)