Posted By user Posted On

whatsapp business webഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ; കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് whatsapp business web. ഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. പുതിയ ഫീച്ചറുകൾ വരുമ്പോൾ ഫോൺ നമ്പർ സേവ് ചെയ്യാത്തവർക്കും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാൻ സാധിക്കും എന്നതാണ് പ്രത്യേകത. നിലവിൽ ഈ ഫീച്ചർ ഡെസ്ക്ടോപ്പിൽ ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചിലർക്ക് ലഭ്യമാണ്. ഈ ഫീച്ചർ വിജയകരമായതോടെയാണ് വാട്സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും ഉടൻ തന്നെ ലഭ്യമാക്കുന്നത്. നിലവിൽ ചില ഉപയോക്താക്കൾ പ്രൊഫൈൽ ഫോട്ടോ സെറ്റ് ചെയ്യാറില്ല. ഈ സാഹചര്യത്തിൽ ഡിഫോൾട്ട് പ്രൊഫൈൽ ഐക്കണാണ് കാണാൻ സാധിക്കുക. പേരിന്റെ അതേ നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്ത നിലയിലായിരിക്കും പ്രൊഫൈൽ ഫോട്ടോ. കൂടാതെ, ചില ഉപയോക്താക്കൾ പേരിന് സമാനമായ മറ്റ് പേരുകളാണ് ചേർക്കാറുള്ളത്. ഈ ഘട്ടത്തിലും മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിന് പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ ഫീച്ചറിന് രൂപം നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *