frankfurtbookfairകുവൈത്തിൽ ഇനി വായനയുടെ വസന്തം; 45-ാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം.
കുവൈത്ത് സിറ്റി; രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ 45-ാമത് കുവൈറ്റ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം frankfurtbookfair. മിഷ്രെഫ് ഫെയർ ഗ്രൗണ്ടിൽ ആണ് പുസ്തകമേള ആരംഭിച്ചത്. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും സംസ്ഥാന യുവജനകാര്യ മന്ത്രിയും നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഈ മാസം 26 വരെയാണ് മേള സംഘടിപ്പിക്കുന്നത്. 18 അറബ് രാജ്യങ്ങളും 11 വിദേശ രാജ്യങ്ങളും 404 പ്രസാധക സ്ഥാപനങ്ങളും 117 മറ്റ് പങ്കാളികളും ഉൾപ്പെടെ മൊത്തം 29 രാജ്യങ്ങളാണ് പുസ്തകമേളയിൽ പങ്കെടുക്കുന്നത്. അതിഥിയായി ഇറ്റലിയും പങ്കെടുക്കുന്നുണ്ട്. കുവൈറ്റ് യുവാക്കൾക്ക് അവരുടെ സർഗ്ഗാത്മകതയും കാഴ്ചപ്പാടുകളും പ്രാദേശിക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലൂടെ അവതരിപ്പിക്കാനുള്ള അവസരമാണ് പുസ്തക മേള ഒരുക്കുന്നത്, പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ അനുഭവങ്ങളും സംസ്കാരങ്ങളും കൈമാറുന്നതിനുള്ള മികച്ച അവസരമാണെന്നും ഇത് സമൂഹങ്ങളുടെ വികസനത്തിന് വളരെയധികം സംഭാവന ചെയ്യുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കുവൈറ്റ് അന്താരാഷ്ട്ര പുസ്തകമേള 5, 6, 7, 7B ഹാളുകളിലായാണ് നടക്കുന്നത്. ഈ ഹാളുകൾ സന്ദർശകർക്കായി രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 10:00 വരെയും തുറന്നിരിക്കും. വെള്ളിയാഴ്ചകളിൽ ഇത് വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ തുറന്നിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)