death penalityകുവൈത്തിൽ അരനൂറ്റാണ്ടിനിടെ വധശിക്ഷ നടപ്പാക്കിയത് 84 പേർക്ക്; ഇന്ന് 7 പേരെ തൂക്കിലേറ്റും
കുവൈത്ത് സിറ്റി; അരനൂറ്റാണ്ടിനിടെ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കിയത് 84 പേർക്ക് death penality. 20 കുവൈത്തികളെയും 15 പാക്കിസ്ഥാൻ പൗരന്മാരെയും ഇക്കാലത്ത് തൂക്കിലേറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർ മറ്റ് പല രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. ഇന്ന് രാജ്യത്ത് ഏഴ് പേരെയാണ് തൂക്കിലേറ്റാൻ പോകുന്നത്. 4 കുവൈത്ത് പൗരന്മാർ, ഒരു സിറിയൻ പൗരൻ, ഒരു പാക്കിസ്ഥാൻ പൗരൻ, ഒരു എത്യോപയിൽ നിന്നുള്ള സ്ത്രീ എന്നിവരെയാണ് തൂക്കിലേറ്റുന്നത്. ഈ ഏഴുപേരും രാജ്യത്ത് കൊലപാതകേസുകളിൽ പ്രതിയായവരാണ്. വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞ വിഷയമാണ് വധശിക്ഷ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്താറുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി അതിന്റെ ഉടവിടവും കാരണവും കണ്ടെത്തി നടപടിയെടുക്കുകയാണ് വേണ്ടതെന്നും വധശിക്ഷ അതിനുള്ള പരിഹാരമല്ലെന്നുമാണ് വധശിക്ഷയെ എതിർക്കുന്നവരുടെ വാദം. മനുഷ്യാവകാശങ്ങളെയും വധശിക്ഷയെയും കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ഇപ്പോളും സജീവമായി നടക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)