Posted By user Posted On

scalp psoriasisകുവൈറ്റിൽ ഒരു ലക്ഷം സോറിയാസിസ് ബാധിതർ; എന്താണ് സോറിയാസിസ്? ലക്ഷണങ്ങൾ എന്തെല്ലാം? അറിയാം

കുവൈറ്റ് സിറ്റി; രാജ്യത്ത് ഒരു ലക്ഷത്തോളം പേർക്ക് സോറിയാസിസ് രോ​ഗം ഉള്ളതായി കണക്ക് scalp psoriasis. ജഹ്‌റ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റിന്റെ ആഘോഷ വേളയിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് സോറിയാസിസ് എന്നും മുഹമ്മദ് അൽ ഒതൈബി പറഞ്ഞു. ആഗോള തലത്തിൽ ഈ രോ​ഗത്തിന്റെ നിരക്ക് ഒന്ന് മുതൽ നാല് ശതമാനം വരെയാണ്, അറബ് രാജ്യങ്ങളിൽ ഇത് മൂന്ന് മുതൽ നാല് ശതമാനം വരെയാണ്. തവിട്ട് നിറത്തിലുള്ള ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമ്മത്തിന്റെ ഉപരിതലത്തിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ചുവന്ന പാടുകളുടെ രൂപത്തിലാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്.സോറിയാസിസ് ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്നു, പ്രത്യേകിച്ച് കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി, വിരൽ നഖങ്ങൾ, പാദങ്ങളുടെ അടിഭാഗം എന്നീ സ്ഥലങ്ങളിലാണ് രോ​ഗം ബാധിക്കുന്നത്. രോ​ഗത്തിന് ശമനം ഉണ്ടാകുന്നത് വേണ്ടിയുള്ള എല്ലാതരം ചികിത്സകളും രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിൽ ലഭ്യമാണ്. ശരീരത്തിൽ സോറിയാസിസ് പടരുന്നതിന്റെ നിരക്ക് 30 ശതമാനത്തിൽ കൂടുതലാണെങ്കിൽ, ഫോട്ടോതെറാപ്പിയും ഓറൽ തെറാപ്പിയും വേണ്ടിവരും .സമീപ വർഷങ്ങളിൽ, പ്രത്യേക കമ്പനികൾ ചർമ്മത്തിന് കീഴിൽ ഉപയോഗിക്കുന്ന സൂചികൾ പോലുള്ള ജൈവ മരുന്നുകളിലൂടെ സോറിയാസിസ് ചികിത്സയിൽ ഇതരമാർഗങ്ങളും ചെയ്യുന്നുണ്ട്. പാരമ്പര്യം, മരുന്നുകളുടെ ഉപയോ​ഗം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് സോറിയാസിസിന്റെ കാരണങ്ങൾ. ശൈത്യകാലത്ത് ഇത് വർദ്ധിക്കുകയും വേനൽക്കാലത്ത് കുറയുകയും ചെയ്യുന്നു. കുട്ടികളിലെ ഈ രോ​ഗത്തെ ടോൺസിലൈറ്റിസ് പോയിന്റ് സോറിയാസിസ് എന്നാണ് വിളിക്കുന്നത്. ഈ രോഗം പകർച്ചവ്യാധിയല്ല അതുകൊണ്ട് തന്നെ രോഗിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും. അതേസമയം, രോ​ഗികൾ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കരുതെന്നും ഇത് രോ​ഗം കൂടുതൽ രൂക്ഷമാക്കുക മാത്രമാണ് ചെയ്യുകയെന്നും വിദ​ഗ്ധർ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *