Posted By user Posted On

consumer protectionഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത് consumer protection. ഇതിനായി അറബ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കുവൈത്ത് പ്രതിനിധി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള പ്രോട്ടോകോൾ ക്രമീകരിക്കാൻ ചുമതലപ്പെടുത്തിയ അറബ് വിദഗ്ധരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉപഭോക്തൃ സംരക്ഷണത്തിനായി അറബ് ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് ഒരു മാസംകൂടി വൈകുമെന്ന് കുവൈത്ത് പ്രതിനിധിസംഘത്തിന് നേതൃത്വം നൽകുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ മേൽനോട്ട മേധാവി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അവതരിപ്പിച്ച സഹകരണ പ്രോട്ടോകോൾ ചർച്ച ചെയ്യുന്നതിനാണ് യോ​ഗം മുൻ​ഗണന നൽകിയ. രണ്ട് ദിവസത്തെ യോ​ഗമാണ് നടന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *