national dayകുവൈത്ത് ദേശീയ ദിനം 2023 ആഘോഷമാക്കാനൊരുങ്ങി രാജ്യം : കർണിവൽ ഒരുക്കങ്ങൾ തുടങ്ങി മന്ത്രാലയം
കുവൈത്ത് : 2023ൽ കുവൈത്ത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള കർണിവൽ ഒരുക്കങ്ങൾ തുടങ്ങി മന്ത്രാലയം national day. കുവൈറ്റില്‍ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് 2023 ഫെബ്രുവരിയിൽ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്ന വേളയിൽ കാർണിവൽ നടത്താനുള്ള ഒരുക്കങ്ങൾ സർക്കാർ ഏജൻസികൾ തുടങ്ങിയത്. കാർണിവൽ നടത്തുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കാനും മറ്റ് കാര്യങ്ങൾ വേണ്ട വിധം ചെയ്യാനും സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് മന്ത്രിമാരുടെ കൗൺസിൽ ടൂറിസം പ്രോജക്ട് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 7 മന്ത്രാലയങ്ങൾ ആണ് സമിതിയിൽ ഉൾപ്പെടുന്നത്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, സാമൂഹികകാര്യങ്ങൾ, തൊഴിൽ എന്നീ മന്ത്രാലയങ്ങളാണ് സമിതിയിൽ ഉൾപ്പെടുന്നത് . കാർണിവലിന്റെ ആവശ്യകതകൾ സംബന്ധിച്ച് കമ്പനിയുമായി ആശയവിനിമയം നടത്താനും ഏകോപിപ്പിക്കാനും സർക്കാർ ഏജൻസികൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)