Posted By user Posted On

refineryകുവൈത്തിൽ അൽ-സൂർ പെട്രോളിയം റിഫൈനറി പ്രവർത്തനം ആരംഭിച്ചു

കുവൈത്തിലെ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ അൽ-സൂർ റിഫൈനറി പ്രവർത്തനം ആരംഭിച്ചു refinery. ആക്ടിംഗ് സിഇഒ വാലിദ് ഖാലിദ് അൽ-ബദർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അൽ-സൂർ റിഫൈനറിയുടെ ചരിത്രപരമായ തുടക്കം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. റിഫൈനറിയുടെ ആദ്യഘട്ട യൂണിറ്റുകളുടെ പ്രവർത്തനവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങളുമാണ് തുടങ്ങിയത്. കഴിഞ്ഞ മാസം, കമ്പനി കുറഞ്ഞ അളവിൽ ഇന്ധന എണ്ണ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും പ്രാദേശിക വൈദ്യുത നിലയങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരീക്ഷണാർത്ഥത്തിലാണ് ഇത് നടപ്പാക്കിയത്. രാജ്യത്തിന്റെ വികസന പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് അൽ-സൂർ റിഫൈനറി പദ്ധതി, കാരണം റിഫൈനറി ഉയർന്ന നിലവാരമുള്ള ഇന്ധനം നൽകുന്നതിലൂടെ രാജ്യത്ത് ഊർജത്തിന്റെ പ്രാദേശിക ആവശ്യം നിറവേറ്റാൻ സാധിക്കും. ‌കുവൈറ്റ് ഓയിൽ മേഖലയിലെ മാതൃ കമ്പനിയുടെയും അസോസിയേറ്റ് കമ്പനികളുടെയും പിന്തുണയോടെയാണ് റിഫൈനറി പ്രവർത്തനം തുടങ്ങിയത്. ഉയർന്ന യോ​ഗ്യതയുള്ള യുവാക്കളാണ് റിഫൈനറിയിൽ പ്രവർത്തിക്കുന്നത്.അൽ-സൂർ റിഫൈനറിയുടെ പ്രവർത്തനം ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു പ്രധാന ചാലകമാണ്, ഇത് രാജ്യത്തിന്റെ സാമ്പത്തിക വരുമാനം പരമാവധി വർദ്ധിപ്പിക്കുമെന്നും, ആഗോള വിപണികൾ, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ പ്രദാനം ചെയ്യുമെന്നും അൽ-സൂർ റിഫൈനറിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൻവർ അൽ-അവാദി പറഞ്ഞു. എല്ലാ പാരിസ്ഥിതിക ആവശ്യങ്ങളും നിരീക്ഷിച്ചുകൊണ്ട് അന്താരാഷ്ട്ര, പ്രാദേശിക വിപണികൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല നിക്ഷേപമാണ് അൽ-സൂർ റിഫൈനറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകൂട്ടിയുള്ള ആസൂത്രണവും പദ്ധതിയുടെ ചുമതലയുള്ളവരുടെ യോജിച്ച പരിശ്രമവും അധികാരികളുടെയും സഹകരണവും പദ്ധതിയുടെ തുടക്കത്തിന് ഏറെ സഹായകമായെന്നും സിഇഒ വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമുള്ള പ്രധാന പ്രോജക്റ്റുകൾ, തുടർന്ന് റിഫൈനറിയുടെ പ്രവർത്തനത്തിനും പരിപാലനത്തിനും ആവശ്യമായ സാങ്കേതിക ഗ്രൂപ്പുകളുടെ സ്ഥാപനം, ഓപ്പറേഷൻ ഗ്രൂപ്പുകൾ, അറ്റകുറ്റപ്പണി, എഞ്ചിനീയറിംഗ് സേവനങ്ങൾ, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നീ ടീമുകളുടെ കൂട്ടായ പ്രവർത്തനമാണ് പദ്ധതിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *