Posted By user Posted On

exam labsകുവൈത്തിൽ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്താൻ തീരുമാനം exam labs. വിദേശത്തുള്ള കുവൈത്ത് എംബസികളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് അവരവരുടെ രാജ്യത്തു വെച്ചുതന്നെ ആദ്യഘട്ട പരീക്ഷ നടത്താനാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ 20 തസ്‍തികകളിലേക്കാണ് പരീക്ഷകള്‍ നടപ്പാക്കുക. കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്‍തികകളിലേക്കാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നിശ്ചിത തസ്‍തികകളിലേക്കായിരിക്കും ഇത്തരം യോഗ്യതാ പരീക്ഷകളുണ്ടാവുക. പരീക്ഷകള്‍ക്ക് തിയററ്റിക്കല്‍, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടാവും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രവാസി കുവൈത്തില്‍ എത്തിയ ശേഷമായിരിക്കും നടത്തുക. ഇതിന് പുറമെ എഞ്ചിനീയറിങ് മേഖലയിലെ 71 തസ്‍തികകളിലേക്കുള്ള പരീക്ഷകള്‍ നടത്താന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‍സിന്റെ കീഴില്‍ പ്രത്യേക സെന്റര്‍ തയ്യാറാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായിരിക്കും പരീക്ഷ നടത്തുക. ഇതിന് ശേഷം പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവർക്കും പരീക്ഷ നടത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *