Posted By user Posted On

digital business transformationസമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് അടുത്ത് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: സമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് ചുവടുവച്ച് കുവൈത്ത്. ഇതിന്റെ ഭാ​ഗമായി രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​ല്ലാ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ൽ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തുടരുകയാണ് digital business transformation. ഈ ശ്രമങ്ങൾ അടുത്ത് തന്നെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി (സി.​എ.​ഐ.​ടി) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​മ്മാ​ർ അ​ൽ ഹു​സൈ​നി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൽ ഹു​സൈ​നി. ഡി​ജി​റ്റ​ൽ വ​ത്ക​ര​ണം എന്നത് ‘പു​തി​യ കു​വൈ​ത്ത് 2035’വി​ഷ​നി​ൽ പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണെന്നും വി​പു​ല​മാ​യ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും സ്വ​കാ​ര്യ മേ​ഖ​ല​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്കി​ങ്, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാധ്യതകളും മറ്റും സമ്മേളനത്തിൽ ചർച്ചയായി. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ആ​ളു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് സി.​എ.​ഐ.​ടി​യി​ലെ പ​രി​ശീ​ല​ന ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​അ​ൻ​വ​ർ അ​ൽ ഹ​ർ​ബി പ​റ​ഞ്ഞു. സ​മ​യ​വും പ​രി​ശ്ര​മ​വും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു പ്ലാ​റ്റ്‌​ഫോ​മി​നു കീ​ഴി​ൽ നി​ര​വ​ധി സേ​വ​നം ന​ൽ​കു​ന്ന സ​ർ​ക്കാ​റി​ന്റെ ആ​പ്ലി​ക്കേ​ഷ​ൻ സ​ഹേ​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *