Posted By user Posted On

car rental edinburgh airportകാർ വാടകയ്ക്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ബോധവത്കരണവുമായി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ റെന്റ് എ കാർ സ്ഥാപനങ്ങളിൽ നിന്ന് വാഹനം വാടകയ്ക്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ച് വാണിജ്യ മന്ത്രാലയം car rental edinburgh airport. റെന്റ് എ കാർ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സംയുക്ത സമിതിയും രൂപികരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുന്നത്. #You_have_the_right_to എന്ന ഹാഷ്‌ടാഗിൽ ട്വിറ്റർ വഴി ആണ് പ്രചരണം തുടങ്ങിയത്. എന്തൊക്കെ കാര്യങ്ങളാണ് കാർ വാടകയ്‌ക്കെടുക്കുമ്പോൾ ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഒരു വ്യക്തിക്ക് വാഹനം വാടകക്ക് നൽകുന്നതിന് നിബന്ധനയായി ചുരുങ്ങിയ ദിവസം അല്ലെങ്കിൽ നിശ്ചിത ദിവസം എന്നിങ്ങനെ പരിധി നിശ്ചയിക്കുവാൻ പാടുള്ളതല്ല. വാടകയ്‌ക്കെടുത്ത വാഹനം നിശ്ചിത ദിവസത്തിനകം കൈ മാറാൻ ഉപഭോക്താവിനെ നിർബന്ധിക്കുകയോ അല്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്ക് മുമ്പ് അവ തിരികെ വാങ്ങാൻ സമ്മതിക്കാതിരിക്കുകയോ ചെയ്യരുത്. ഉപയോ​ഗിക്കുന്ന സമയത്ത് കാറിന് വാടകയ്ക്കെടുത്ത ആളിൽ നിന്ന് എതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ കാറിന്റെ അറ്റകുറ്റപ്പണിയുടെ കാലയളവിലേക്കുള്ള പ്രതിദിന വാടക നൽകാൻ ഉപഭോക്താവ് ബാധ്യസ്ഥനായിരിക്കില്ല. വാടക കാരറിന് പുറമെയുള്ള മറ്റു ഏതെങ്കിലും പേപ്പറുകളിലോ അല്ലെങ്കിൽ ചെക്കുകളിലോ ഒപ്പിടുവാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് നിയമ വിരുദ്ധമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മന്ത്രാലയം വിശദീകരിക്കുന്നത്. അതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ഓഫീസ് അടച്ചുപൂട്ടുന്നതും വാണിജ്യ ലൈസൻസ് റദ്ദാക്കുന്നതുമായ നടപടികളാണ് ഉണ്ടാവുക. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ അടുത്തുള്ള ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തിലോ അല്ലെങ്കിൽ 135 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 55135135 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ പരാതിപ്പെടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *