acre goldസ്വർണ വിപണിയിൽ വൻ കുതിപ്പ്; കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ വിറ്റത് 10.8 ടൺ സ്വര്‍ണം
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വർണ വിപണിയിൽ വൻ കുതിപ്പ് ഉണ്ടായതായി റിപ്പോർട്ട്. കുവൈത്തിൽ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ വർധിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത് acre gold. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വില്‍പനയായ 10 ടണ്ണുമായി താരമത്യം ചെയ്യുമ്പോൾ ഈ വർഷം 10.8 ടണ്ണായാണ് കുവൈത്തിൽ വിറ്റിരിക്കുന്നത്. എട്ട് ശതമാനത്തിന്റെ വർധനയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബർ 30 വരെയുള്ള ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ രാജ്യത്ത് സ്വര്‍ണ നാണയങ്ങൾക്കുള്ള മൊത്തം ഡിമാൻഡ് 22.22 ശതമാനം വർധിച്ച് 3.3 ടണ്ണിലെത്തി. മുൻവർഷം ഇത് 2.7 ടണ്ണായിരുന്നു. കുവൈത്തിലെ ആഭരണങ്ങളുടെ ആവശ്യം ഈ വർഷം മൂന്നാം പാദത്തിൽ പ്രതിവർഷം 37 ശതമാനം വർധിച്ച് 4 ടണ്ണായി. മുൻ വർഷം ഇത് 2.9 ടണ്ണായിരുന്നു. ആഭരണങ്ങളുടെ ആവശ്യം ത്രൈമാസ അടിസ്ഥാനത്തിൽ 5.26 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2022 രണ്ടാം പാദത്തിൽ ഇത് 3.8 ടൺ ആയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR
Comments (0)