Posted By user Posted On

shimano cycling shoesകുവൈത്തിലെ ​ഗതാ​ഗത സംവിധാനം സ്മാർട്ട് ആകുന്നു; പുതിയ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

കുവൈത്ത് സിറ്റി; കുവൈത്തിലെ ഖൈത്താനിലെയും ജ്ലീബ് ​​അൽ-ഷുയൂഖ് ഏരിയയിലെയും റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഈ പ്രദേശത്ത് പൊതു യൂട്ടിലിറ്റികൾക്കായി അനുവദിച്ച സ്ഥലങ്ങളിൽ നിരവധി റോഡുകളുടെയും shimano cycling shoes മറ്റ് സേവന കേന്ദ്രങ്ങളുടെയും നിർമ്മാണം നടത്തുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടേഷൻ പുതിയ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടേഷന് കീഴിലുള്ള കുവൈറ്റ് എഞ്ചിനീയർമാരാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആന്തരിക റോഡുകൾ നവീകരിക്കാനും പുതിയ മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല വികസിപ്പിക്കാനും ഇന്റേണൽ റോഡുകൾക്കും പാർക്കിംഗ് സ്ഥലങ്ങൾക്കുമായി തെരുവ് വിളക്കുകളുടെ ശൃംഖല വികസിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ റോഡ് വികസനത്തോടൊപ്പം പുതിയ ഖൈത്താൻ പോലീസ് സ്റ്റേഷനും ബാക്കിയുള്ള വാണിജ്യ സമുച്ചയങ്ങളും പ്രദേശത്ത് ഉയരും. മീഡിയൻ സ്ട്രിപ്പ് (ട്രാഫിക് ഐലൻഡ്) ഉപയോഗിച്ച് റോഡ് നാല് പാതകളാക്കി സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇരു വശങ്ങളിലേക്കുമായി രണ്ട് വീതം പാതകളായിരിക്കും ഉണ്ടാവുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *