Posted By user Posted On

kuwait courtകുവൈത്തിൽ പ്രതികളെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരാക്കരുതെന്ന് നിർദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ വിലങ്ങു വച്ചു പ്രതികളെ കോടതി മുറികളിൽ ഹാജരാക്കരുതെന്ന് നിർദേശം kuwait court. കോടതിയിലെ ജഡ്ജിമാരാണ് ഉദ്യോ​ഗസ്ഥരോ‍ട് ഇക്കാര്യം നിർദേശിച്ചത്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികൾ നിരപരാധിയാണ് എന്ന തത്വത്തിന്റെ അടിസ്‌ഥാനത്തിൽ തടവുകാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം എന്നും ജഡ്ജിമാർ വ്യക്തമാക്കി. വിധി നടപ്പാക്കുന്ന ജഡ്ജിയുടെ മുന്നിൽ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ആൾ പൂർണ്ണമായും സ്വതന്ത്രനാകുന്ന എന്ന ഉദ്യേശമാണ് പുതിയ നിർദേശം നൽകാൻ കാരണം. വിലങ്ങണിയിച്ച അവസ്ഥയിൽ പ്രതിയിൽ ഭയം ജനിപ്പിക്കുകയും ഇത് മൂലം അവന്റെ വാദമുഖങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്തേക്കാം എന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ വിലങ്ങില്ലാതിരിക്കുമ്പോൾ താൻ ആഗ്രഹിക്കുന്നതെല്ലാം ജഡ്ജിയോട് തുറന്നു പറയാൻ പ്രതിക്ക് സ്വതന്ത്ര്യം ഉണ്ടായിരിക്കും. അതേസമയം, കോടതി മുറിക്കു പുറത്ത് പ്രതികൾക്ക് വിലങ്ങു വെക്കുന്നതിന് തടസ്സമില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *