Posted By user Posted On

health ministerകൊവിഡ് എ​ക്സ്.​ബി.​ബി​ വകഭേദം; കുവൈത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി

കു​വൈ​ത്ത് സി​റ്റി: അടുത്തിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ എ​ക്സ്.​ബി.​ബി​യെ കു​റി​ച്ച് ആ​ശ​ങ്ക​ വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമാക്കിയത് health minister. പുതിയ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ​ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും തന്നെ രോ​ഗികൾ കാണിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത തുടരണമെന്നും ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഒ​ഴി​വാ​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും അ​​ദ്ദേ​ഹം പറഞ്ഞു.എല്ലാ ജനങ്ങളും കോ​വി​ഡ്, ഫ്ലൂ ​എ​ന്നി​വ​ക്കെ​തി​രെ വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് വേ​ഗ​ത്തി​ൽ വ്യാ​പി​ക്കാ​ൻ ക​ഴി​യു​ന്ന കൊവിഡിന്റെ എ​ക്സ്.​ബി.​ബി വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, കൊ​റോ​ണ വൈ​റ​സി​ന് ഇ​തി​ന​കം ഒ​ട്ടേ​റെ ജ​നി​ത​ക മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യക്തമാക്കിയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *