Posted By user Posted On

deportകുവൈത്തിൽ നിന്നും 700ലധികം കുറ്റവാളികളെയും നിയമലംഘകരെയും നാടുകടത്തി

കുവൈറ്റ് സിറ്റി: രാജ്യത്ത് നിന്നും 700ലധികം കുറ്റവാളികളെയും നിയമലംഘകരെയും നാടുകടത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങൾ, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയിലെ deport അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 711 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് നാടുകടത്തിയത്. ഒക്ടോബർ മാസത്തിലാണ് ഇത്രയും ആളുകൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സംഘടിപ്പിച്ച ഏറ്റവും പുതിയ കാമ്പെയ്‌നിൽ ഫർവാനിയയിലെയും ദജീജിലെയും മാർക്കറ്റുകളിലും പരിസരത്തുമായി 32 നിയമലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്പെക്ഷൻ ടീം തലവൻ മുഹമ്മദ് അൽ-ദാഫിരിയാണ് ഇക്കാര്യം അറിയിച്ചത്. അറസ്‌റ്റിലായ തൊഴിലാളികളിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 18 കീഴിൽ വരുന്നവരാണ്. 3 ​ഗാർഹിക തൊഴിലാളികളും പിടിയിലായവരുടെ കൂട്ടത്തിൽ ഉണ്ട്. ഇവർ അവരുടെ സ്‌പോൺസർമാർക്ക് പകരം മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ട് പേർ ഫാമിലി വിസയിലുള്ളവരാണ്. ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവരെ ജോലിയിലെടുക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 10 അനുസരിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *