Posted By user Posted On

loccitane shampooആശങ്ക വേണ്ട; കുവൈത്തിൽ വിൽപ്പന നടത്തുന്ന ഉത്പന്നങ്ങൾ സുരക്ഷിതമാണെന്ന് മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് വിപണിയിൽ വിൽപ്പന നടത്തുന്ന ഉത്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി.കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്ത് തുടർന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ യൂണിലിവർ തിരിച്ചുവിളിച്ചിരുന്നു loccitane shampoo. ഈ സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയം ഉപയോക്താക്കളെ ഇക്കാര്യം ധരിപ്പിച്ചത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ നടത്താറുണ്ടെന്നും, മൂല്യമുള്ള ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ ശ്രമിക്കാറുണ്ടെന്നുമാണ് മന്ത്രാലയം അറിയിച്ചത്. അതേസമയം, കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഷാമ്പൂവിൽ കലര്‍ന്നിരിക്കുന്നുവെന്ന സംശയം കൊണ്ടാണ് ഈ ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യുണിലിവര്‍ തിരിച്ചു വിളിച്ചിരിക്കുന്നത് . എയറോസോള്‍ ഡ്രൈ ഷാംപൂ നിര്‍മ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ബ്രാന്‍ഡുകളും തിരിച്ചുവിളിച്ചതായാണ് സൂചന. ബെന്‍സീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രക്താര്‍ബുദത്തിന് കാരണമായേക്കാം. ഇതാണ് നടപടിയ്ക്ക് കാരണം. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, ജോൺസൺ ആൻഡ് ജോൺസന്റെ ന്യൂട്രോജെന, എഡ്ജ്‌വെൽ പേഴ്‌സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോർഫ് എജിയുടെ കോപ്പർടോൺ, യൂണിലിവറിന്റെ സുവേവ് എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്‌ക്രീനുകളിൽ ഇത്തരത്തിലുള്ള പദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടെന്നതരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ കമ്പനികളും സമാനമായ ഉൽപന്നങ്ങൾ കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ തിരിച്ചുവിളിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *