Posted By user Posted On

falconകുവൈത്തിൽ 337 ഫാൽക്കൺ പക്ഷികൾക്ക് പാസ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ 337 ഫാൽക്കൺ പക്ഷികൾക്ക് പാസ്‌പോർട്ട്. പുതിയതായി പാസ്പോർട്ട് ലഭിച്ച പക്ഷികളുടെയും പഴയ പാസ്പോട്ട് പുതിക്കിയവയുടെയും കണക്കാണിത്. പരിസ്ഥിതി സംരക്ഷണ സമിതി പൊതു സമ്പർക്ക വിഭാഗം ഡയരക്ടർ ഷെയ്ഖ അൽ ഇബ്രാഹിം ആണ് ഇക്കാര്യം അറിയിച്ചത് falcon. പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനോ, അവ പുതുക്കുന്നതിനോ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനോ അല്ലെങ്കിൽ കേടുവന്നതിന് പകരം നൽകുന്നതിനോ ഫാൽക്കണുകളെ സാൽമിയയിൽ സ്ഥിതി ചെയ്യുന്ന അതോറിറ്റിയിൽ നേരിട്ട് കൊണ്ടുവരേണ്ടതുണ്ട്. കൂടാതെ, പാസ്പോർട്ട് കിട്ടിയ പ​ക്ഷി ചാകുകയോ, അതിനെ കാണാതാകുകയോ ചെയ്താൽ പക്ഷിയുടെ ഉടമ ഈ വിവരം ഉടൻ തന്നെ അധികാരികളെ അറിയിക്കണം. കൂടാതെ, ഈ പക്ഷിയുടെ ചിപ്പ് സഹിതം പാസ്‌പോർട്ട് തിരികെ കൈമാറുകയും വേണം. ഫാൽക്കൺ പക്ഷികളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാട് നടത്തുന്നതിനു നേരത്തെ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടെ ഇവയെ സമിതി കാര്യാലയത്തിൽ നേരിട്ട് കൊണ്ടുവരണം. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ Saqr പാസ്‌പോർട്ട് പ്ലാറ്റ്‌ഫോം വഴിയാണ് ഫാൽക്കൺ പക്ഷിക്ക് വേണ്ടി പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത്. കൂടാതെ ഇതിനായി ഉടമയുടം സിവിൽ ഐഡിയാണ് ഉപയോ​ഗിക്കേണ്ടത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാൽ വെബ്‌സൈറ്റ് വഴി അംഗീകൃത ആശുപത്രികളുടെ പട്ടികയിൽ നിന്ന് പക്ഷിയുടെ ചികിത്സക്കായി നിർണ്ണയിക്കപ്പെട്ട ആശുപത്രി ഉടമയ്ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *