Posted By user Posted On

expatഡി​ഗ്രി യോ​ഗ്യതയില്ല; 60 വയസിന് ശേഷം കുവൈത്ത് വിടുന്ന പ്രവാസികൾ കൂടുന്നു

കുവൈറ്റ് സിറ്റി: 60 വയസിന് ശേഷം കുവൈത്ത് വിടുന്ന പ്രവാസികൾ കൂടുന്നതായി റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ ഇല്ലാത്തവരാണ് ഇക്കൂട്ടത്തിൽ ഭൂരിഭാ​ഗവും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ ഇല്ലാത്ത 15,724 പ്രവാസികൾ ഇതുവരെ രാജ്യം വിട്ടതായാണ് വിവരം expat. ജനസംഖ്യാപരമായ ക്രമീകരണത്തിന്റെയും തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെയും വേഗത ത്വരിതപ്പെടുത്തുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികളുടെ എണ്ണം ഈ വർഷം മധ്യത്തിൽ 82,598 ആണ്. 2021 ലെ ഇതേ കാലയളവിൽ 98,598 ആയിരുന്നു ഇവരുടെ എണ്ണം. രാജ്യത്തിന് നിന്ന് പോകുന്നവരുടെ എണ്ണം 2021-ന്റെ മധ്യത്തിൽ 16,208 ആയിരുന്നു. ഈ വർഷം മധ്യത്തിലെ കണക്കനുസരിച്ച് 14,544 പേരാണ് രാജ്യം വിട്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *