Posted By user Posted On

driver’sകുവൈത്തിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. ട്രാഫിക് വിഭാ​ഗം നടത്തിയ പരിശോധനകൾക്കും അവലോകനങ്ങൾക്കും ശേഷമാണ് ഇത്രയധികം ലൈസൻസുകൾ റദ്ദാക്കിയത് driver’s. ഒരു പ്രവാസിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളാണ് വകുപ്പ് അവലോകനം ചെയ്തത്. ഇതിൽ പിഴവുകൾ കണ്ടെത്തിയ ലൈസൻസുകളാണ് റദ്ദാക്കിയത്. ഈ വർഷം അവസാനത്തോടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിം​ഗ് ലൈസൻസിന്റെ പുനരവലോകനം പൂർത്തിയാക്കാനാകുമെന്നാണ് ട്രാഫിക് വിഭാഗം പ്രതീക്ഷിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റിലെ മാറ്റം, നിലവിലെ തൊഴില്‍ മേഖലയിലെ മാറ്റം, തൊഴിലിന്റെയോ ശമ്പളത്തിന്റെയോ അടിസ്ഥാനത്തില്‍ ഉള്ള മാനദണ്ഡം ലംഘിക്കപ്പെടൽ എന്നീ കാരണങ്ങൾ കൊണ്ടാണ് ലൈസൻസ് റദ്ദാക്കുന്നത്. കൂടുതൽ നിയമവിരുദ്ധമായ ലൈസൻസ് ഉടമകളെ കണ്ടെത്താനും, അവരുടെ ലൈസൻസ് സറണ്ടർ ചെയ്യാൻ നിർദ്ദേശിക്കാനുമാണ് ട്രാഫിക് വിഭാ​ഗത്തിന്റെ നീക്കം. ഇത്തരത്തിൽ ലൈസൻസ് സറണ്ടർ ചെയ്യാത്തവരെ നിയമലംഘകരായി കണക്കാക്കുകയും അന്വേഷണത്തിന് വിധേയമാക്കുകയും ചെയ്യും. ലൈസൻസ് സസ്പെൻഡ് ചെയ്തതായി അറിയിച്ചതിന് ശേഷം വാഹനമോടിക്കുന്നവർക്ക് കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *