Posted By user Posted On

petrol engineഇന്ധന വില തത്കാലം കൂട്ടില്ല; കുവൈത്ത് മന്ത്രാലയത്തിന്റെ തീരുമാനം ഇങ്ങനെ

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ധന വില തൽക്കാലം വർദ്ധിപ്പിക്കില്ല. ഇത് സംബന്ധിച്ച് രാജ്യത്തെ ഉന്നത മന്ത്രാലയം പ്രതിനിധികൾ ചർച്ച നടത്തി. സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സബ്‌സിഡി കമ്മിറ്റിയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും തമ്മിൽ നടത്തിയ ചർച്ചകളിലാണ് ഇക്കാര്യം തീരുമാനിച്ചത് petrol engine. ആഗോളതലത്തിൽ വിലക്കയറ്റം തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്, ഈ സമയത്ത് രാജ്യത്ത് പെട്രോൾ, ഡീസൽ, പാചക വാതകം ഉൾപ്പെടെയുള്ള ഇന്ധനത്തിന്റെ വില വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് യോ​ഗ തീരുമാനം. കൂടാതെ, വില വർദ്ധനവ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുവാൻ കാരണമാകുമെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ ഇന്ധന സബ്‌സിഡി തുടരേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഊന്നി പറഞ്ഞു. രാജ്യത്ത് ഈ വർഷം ആ​ഗസ്റ്റ് മാസത്തിൽ 4.15 ശതമാനത്തിൽ ആയിരുന്നു പണപ്പെരുപ്പം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *