Posted By user Posted On

dr googleസോഷ്യൽ മീഡിയയിലൂടെ പരസ്യം, വീട്ടിലെത്തി ചികിത്സ; കുവൈത്തിൽ പ്രവാസികളായ വ്യാജ ഡോക്ടർമാർ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളായ രണ്ട് വ്യാജ ഡോക്ടർമാർ പിടിയിൽ. ഈജിപ്ത്തുകാരായ രണ്ട് പേരാണ് പിടിയിലായത്. മാനവ ശേഷി പൊതു സമിതിയുടെ നേതൃത്വത്തിലുള്ള ത്രിതല സമിതി അധികൃതരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് dr google. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രോഗിയാണെന്ന വ്യാജനെ രഹസ്യാന്വേഷണ വിഭാഗം ഒരു ദീവാനിയയിൽ വിളിച്ചു വരുത്തിയാണ് ഇവരെ പിടികൂടിയത്.ചോദ്യം ചെയ്യലിൽ കഴിഞ്ഞ സെപ്തംബർ 26 മുതൽ തങ്ങൾ കുവൈത്തിൽ വ്യാജ ചികിത്സ നടത്തുന്നതായി ഇരുവരും പറഞ്ഞു. സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകി രോഗികളുടെ വീടുകളിൽ എത്തിയായിരുന്നു ഇവർ ചികിത്സ നടത്തിയിരുന്നത്. വൈദ്യ ഉപകരണങ്ങളും രോഗികളെ കിടത്തുന്നതിനുള്ള കിടക്കയും ഉൾപ്പെടെയുള്ള സാമഗ്രികളുമായിട്ടാണ് ഇവർ വീടുകളിൽ എത്തിയിരുന്നത്. പരസ്യത്തിൽ സ്വന്തം നാട്ടിലെ വാട്സ് ആപ്പ് നമ്പർ ആയിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. എല്ലാ വിധ ശരീര വേദനകൾക്കും മറ്റു രോഗങ്ങൾക്കും ചികിത്സ ലഭ്യമാണെന്നായിരുന്നു പരസ്യം. 60 ദിനാർ ആണ് രോഗികളിൽ നിന്ന് ഫീസായി ഈടാക്കിയിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *