Posted By user Posted On

cyber security jobs‌പ്രവാസികൾക്ക് നിരാശ: കുവൈറ്റിൽ ആരോഗ്യം ഒഴികെയുള്ള മേഖലകളിൽ വിദേശികളുടെ തൊഴിൽ കരാർ പുതുക്കില്ല

കുവൈത്ത് സിറ്റി:സർക്കാർ ജോലിയിലുള്ള വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ്‌. ആരോഗ്യം ഒഴികെയുള്ള മേഖലകളിൽ കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ട്‌ cyber security jobs. സ്വദേശി വത്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇങ്ങനെയാണ് പുതിയ മന്ത്രിസഭയുടെ തീരുമാനം എന്ന് സർക്കാർ പാർലമെൻറിൽ അറിയിച്ചിരിക്കുകയാണ്.നിലവിൽ വിദേശികളായ തൊഴിലാളികളുടെ വീസ കാലാവധി തീരുന്നത് അനുസരിച്ച് സ്വദേശികളെ നിയമിക്കുന്ന രീതിയാണ് നടപ്പിലാക്കുക. എന്നാൽ ഈ കാലയളവിൽ യോഗ്യരായ സ്വദേശികളെ ലഭിച്ചില്ലെങ്കിൽ മാത്രം വിദേശികളുടെ കരാർ ഒരു വർഷത്തേക്ക് പുതുക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ ദീർഘനാളത്തേക്ക് ഉള്ള കരാറുകൾ ഇനി ഉണ്ടാകില്ല. പ്രതിരോധം, വാണിജ്യം, നിയമം, ശാസ്ത്രം, എൻജിനീയറിങ്, വിദ്യാഭ്യാസം, ഫൊറൻസിക്, കായികം, പരിശീലനം, കൃഷി, 22 മേഖലകളിലാണ് തുടക്കത്തിൽ സ്വദേശിവൽക്കരണം നടക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *