Posted By user Posted On

indigenizationകുവൈത്തിലെ സ്വദേശി വത്കരണം: സർക്കാർ ജോലികളിൽ പ്രവാസികളുടെ കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാറുകൾ ഇനി മുതൽ ഒരു വർഷത്തേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. കുവൈത്തികളല്ലാത്തവരുടെ എല്ലാ കരാറുകളും വർഷം തോറും പുതുക്കാറുണ്ടായിരുന്നു നിലവിൽ ആ സമ്പ്രദായം തുടരാൻ സാധ്യതയില്ലെന്നും, ഇനി 5 വർഷമോ ഓപ്പൺ-എൻഡ് കരാറുകളോ ഇല്ലെന്നുമാണ് റിപ്പോർട്ട് indigenization. സർക്കാർ ജോലി നേടാൻ ആ​ഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും ഇത് സന്തോഷ വാർത്തായണെന്നും പൗരന്മാർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇനി പ്രവാസികൾക്ക് ഇത്തരത്തിൽ കരാർ പുതുക്കലുകൾ ഉണ്ടാവില്ലെന്നും എല്ലാ മന്ത്രാലയങ്ങൾക്കും ഇത് ബാധകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ ജോലികളിൽ സ്വദേശി വത്കരണം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളും സംബന്ധിച്ച 2017-ലെ 11-ാം നമ്പർ പ്രമേയം നടപ്പാക്കുന്നത് പൂർത്തീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വന്നത്. സർക്കാർ സ്ഥാപനങ്ങിളെ 22 സ്പെഷൽ ഡിപ്പാർട്ട്മെന്റുകളിൽ ഇപ്പോളും കൂടുതൽ പ്രവാസികളുണ്ടെന്നാണ് വിവരം. എഞ്ചിനീയറിംഗ് ജോലികൾ, അദ്ധ്യാപനം, വിദ്യാഭ്യാസം, പരിശീലനം, സാമൂഹികം, കായിക സേവനങ്ങൾ, ശാസ്ത്ര ജോലികൾ, കന്നുകാലികൾ, കൃഷി, മത്സ്യകൃഷി, സാമ്പത്തികം, വാണിജ്യ ജോലികൾ, നിയമ ഗ്രൂപ്പുകൾ, രാഷ്ട്രീയം, ഇസ്ലാമിക കാര്യങ്ങൾ, ഫോറൻസിക് എന്നീ മേഖലകളിലാണ് കൂടുതലായും പ്രവാസികൾ ജോലി ചെയ്യുന്നതെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *