Posted By user Posted On

kuwait airportകുവൈത്ത് വിമാനത്താവളത്തിലേക്ക് ഭക്ഷണം കൊണ്ടുവരുന്നതിന് വിലക്ക്; മുന്നറിയിപ്പ് നൽകി ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. നിരവധി രാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം kuwait airport. ഇറാഖ്, സിറിയ, ലെബനൻ എന്നീ 3 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ രാജ്യക്കാർ വ്യക്തിഗത ഉപയോഗത്തിനുള്ള ഭക്ഷണം സാധനങ്ങൾ കൊണ്ട് വരുന്നത് വിലക്കാനാണ് നിലവിലെ തീരുമാനം. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി. ചില അയൽരാജ്യങ്ങളിൽ കോളറ രോഗം പടരുന്ന സാഹചര്യത്തിൽ, പ്രാദേശികമായി രോഗ വ്യാപനം തടയുന്നതിനു ആവശ്യമായ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *