Posted By user Posted On

work forceകുവൈത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാർ; പുതിയ കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് കുവൈത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. നിലവിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണ് (2021 രണ്ടാം പാദത്തിന്റെ അവസാനത്തിൽ 639 ആയിരം ആയിരുന്നു). ഇതിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം ഏകദേശം തുല്യമാണ് work force. 315,000, സ്ത്രീ തൊഴിലാളികളും 339,000 പുരുഷന്മാരുമാണ് തൊഴിൽ മേഖലയുടെ ഭാ​ഗമായിട്ടുള്ളത്. കുവൈറ്റിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ നാലിലൊന്ന് ഗാർഹിക തൊഴിലാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള പുരുഷ ജീവനക്കരുടെ എണ്ണ 213,000 ആണ്. ഗാർഹിക തൊഴിലാളികളിൽ 46.2 ശതമാനവുമായി ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊട്ടുപുറകിൽ ഉള്ളത് ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികളാണ്. സ്ത്രീ തൊഴിലാളികളുടെ കാര്യത്തിൽ ഫിലിപ്പീൻസ് ആണ് മുന്നിൽ. ഫിലിപ്പീൻസ് നിന്ന് മൊത്തം 24.7% ആണ് ​ഗാർഹിക തൊഴിലാളികളായി കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ 10 രാജ്യങ്ങളിൽ നിന്നുള്ള
മൊത്തം ഗാർഹിക തൊഴിലാളികൾ 95.1 ശതമാനം വരും. മറ്റ് ആറ് രാജ്യങ്ങളിൽ നിന്നായി ഏകദേശം 2.1 ശതമാനം മാത്രം ​ഗാർഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളത്. എത്യോപ്യയിൽ നിന്ന് 0.4 ശതമാനവും 0.2 ശതമാനം ആളുകൾ സുഡാനിൽ നിന്നും ഉള്ളവരാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *