e governmentഇ – ഗവൺമെന്റ് വികസന സൂചികയിൽ കുവൈത്ത് 61-ാം സ്ഥാനത്ത്
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ ഇ – ഗവൺമെന്റ് വികസന സൂചികയിൽ കുവൈത്ത് 61-ാം സ്ഥാനത്ത്. 15 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങിയാണ് ഇക്കുറി കുവൈത്ത് 61ൽ എത്തിയത്. 2020ലെ ഇ – ഗവൺമെന്റ് വികസന സൂചികയിൽ കുവൈത്ത് 49-ാം സ്ഥാനത്തായിരുന്നു e government. ഇ- ഗവൺമെന്റ് ഉപയോഗിച്ച് ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളിലെ ഗവൺമെന്റുകളുടെ ഡിജിറ്റൽ രംഗത്തെ വളർച്ചയും വികസനത്തിന്റെ തോതുമാണ് ഇതുവഴി രേഖപ്പെടുത്തുന്നത്. അതേസമയം, മനുഷ്യ മൂലധന സൂചിക വിവരങ്ങളും ആശനവിനിമയ സാങ്കേതിക വിദ്യകളും പ്രചരിപ്പിക്കാനുമുള്ള മാനവ വിഭവ ശേഷിയുടെ കാര്യത്തിൽ രാജ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഇതിൽ 2020ല്ഡ 75-ാം സ്ഥാനത്തും 2022ൽ 77-ാം സ്ഥാനത്തുമാണ് രാജ്യം. ബാക്കിയുള്ള സൂചികകളിലെല്ലാം വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ സാഹചര്യത്തിൽ പത്ത് നിർദ്ദിഷ്ട ശുപാർശകൾ നടപ്പിലാക്കേണ്ടി വരുമെന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്ന റിപ്പോർട്ടുകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)