Posted By user Posted On

yamanഹൂതി ആക്രമണം; യമന് പിന്തുണ അറിയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഹൂതി ആക്രമണത്തിൽ ആശങ്ക തുടരുന്ന യമന് പിന്തുണ അറിയിച്ച് കുവൈത്ത്. സംഭവത്തിൽ യമൻ വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അവാദ് ബിൻ മുബാറക് കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു yaman. യമനിലെ അൽദാബ എണ്ണ തുറമുഖത്താണ് ഹൂതികൾ ആക്രമണം നടത്തിയത്. സംഭവത്തെ അപലപിച്ച വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സംഭവം മേഖലയുടെ സുരക്ഷ, സ്ഥിരത എന്നിവയെ ബാധിക്കുമെന്ന് പറഞ്ഞു. കൂടാതെ, യമനിലെ പ്രശ്നങ്ങളെ കുറിച്ച് യമൻ വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അവാദ് ബിൻ മുബാറകും കുവൈത്ത് വിദേശകാര്യമന്ത്രിയും സംസാരിച്ചു. എണ്ണക്കപ്പൽ നങ്കൂരമിട്ടിരുന്ന യമനിലെ ഹദറമൗത്ത് ഗവർണറേറ്റിലെ അൽ ദാബ തുറമുഖത്ത് ഹൂതികൾ കഴിഞ്ഞദിവസം നടത്തിയ ആക്രമണം മേഖലയിൽ പുതിയ സംഘർഷം ഉണ്ടാക്കിയിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *