Posted By user Posted On

malayali doctorകളഞ്ഞു കിട്ടി പണം ഉടമയെ കണ്ടെത്തി തിരികെ നൽകി; കുവൈത്തിലെ മലയാളി ഡോക്ടർക്ക് അഭിനന്ദന പ്രവാഹം

കുവൈത്ത് സിറ്റി : കളഞ്ഞു കിട്ടി പണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് കുവൈത്തിലെ മലയാളി ഡോക്ടർ ആദർശ്ശ്‌ ശശിധരൻ. കുവൈത്തിൽ വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേർസാണ് അദ്ദേഹം സുരക്ഷിതമായി ഉടമയെ ഏൽപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയും ഖൈത്താൻ ക്ലിനിക്കിലെ ഡോക്ടറുമായ ആദർശ്ശ് malayali doctor. 9 വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.നേരത്തെ തിരുവല്ല പുഷ്പ ഗിരി ആശുപത്രിയിൽ ഉൾപ്പെടെ നാട്ടിൽ നിരവധി സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് ഡോക്ടറുടെ പ്രവർത്തിയ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്. ഒരാഴ്ച മുമ്പാണ് വൈകുന്നേര സവാരിക്കിടയിൽ ഒമരിയ സ്റ്റേഡിയത്തിനു സമീപത്ത്‌ വെച്ച് അദ്ദേഹത്തിന് പേഴ്സ്‌ കളഞ്ഞു കിട്ടിയത്‌.200 ദിനാറും ബാങ്ക്‌ കാർഡ്‌,കുവൈത്ത് സിവിൽ ഐ. ഡി., ഈജിപ്ഷ്യൻ സിവിൽ കാർഡ്‌ തുടങ്ങിയ രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഉടമയെ ബന്ധപ്പെടാനുള്ള വിവരങ്ങളൊന്നും തന്നെ കിട്ടിയില്ല. തുടർന്ന് സിവിൽ ഐ. ഡി കാർഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഡോ. ആദർശ് ഉടമ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ കണ്ടെത്തുകയും സ്ഥാപനത്തിന്റെ ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ഡോക്ടർ തന്റെ നമ്പർ സ്ഥാപനത്തിന് നൽകുകയും പേഴ്സിന്റെ ഉടമയോട് തന്നെ വിളിക്കാൻ പറയുകയുമായിരുന്നു. പിന്നീട് പേഴ്സിന്റെ ഉടമ ഡോ. ആദർശ്ശിനെ ബന്ധപ്പെടുകയും പേഴ്സ് തിരികെ വാങ്ങുകയുമായിരുന്നു. ഈജിപ്ഷ്യൻ സ്വദേശിയാണ് പേഴ്സിന്റെ ഉടമ. എന്നാൽ, ഈ മാതൃക പരമായ പ്രവർത്തി പുറം ലോകം അറിഞ്ഞത് അറബ്‌ മാധ്യമ പ്രവർത്തകനായ മഹമൂദ്‌ ഷാക്കൽ തന്റെ ട്വിട്ടർ വഴി ഈ വാർത്ത പങ്കുവച്ചതോടെയാണ്. ലോകം നന്മ നിറഞ്ഞതാണ്. ഒരു ഈജിപ്ഷ്യൻ ജീവനക്കാരന്റെ പണവും രേഖകളും അടങ്ങിയ പഴ്‌സ് കണ്ടെത്തിയ തിരികെ നൽകിയ ഇന്ത്യക്കാരനായ ഒരു ഡോക്ടറുടെ ഈ ദൃശ്യം സന്തോഷം പകരുന്നു. പേഴ്സിന്റെ ഉടമ ജോലി ചെയ്യുന്ന സ്ഥാപനം തിരഞ്ഞ് കണ്ടെത്തുവാനും അവ സ്ഥാപന ആസ്ഥാനത്ത്‌ കൈമാറാനും മേൽനോട്ടം വഹിച്ച ഈ പ്രവൃത്തി വളരെ മാതൃകപരമാണ്, ഇങ്ങനെയാണ് മാധ്യമ പ്രവർത്തകൻ തന്റെ ട്വിറ്ററിൽ കുറിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *