Posted By user Posted On

kuwait central bankബൈ നൗ , പേ ലേറ്റർ പദ്ധതി പരീക്ഷിക്കാനൊരുങ്ങി കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി; ബൗ നൗ , പേ ലേറ്റർ പദ്ധതി പരീക്ഷിക്കാനൊരുങ്ങി കുവൈത്ത് സെൻട്രൽ ബാങ്ക്. ബാങ്കിന്റെ ഉത്പന്നങ്ങൾ പ്രാദേശിക വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ബൗ നൗ , പേ ലേറ്റർ പദ്ധതി പരീക്ഷിക്കാനൊരുങ്ങുന്നത് kuwait central bank. ബാങ്കിന്റെ നൂതന മോഡലുകളുടെ ഭാഗമായിട്ടാണ് പുതിയ പരീക്ഷണം. ഉപയോക്താക്കൾക്കും പൊതുവെ പ്രാദേശിക വിപണിക്കും മൂല്യവർദ്ധിത സേവനങ്ങൾ നൽകുന്നതിന് നൂതനമായ ഫിൻ‌ടെക് അധിഷ്ഠിത ബിസിനസ്സ് മോഡലുകളെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാ​ഗമായിട്ടാണ് ബൗ നൗ , പേ ലേറ്റർ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് വ്യാപാരിക്ക് അവസരം നൽകുന്നതിനോടൊപ്പം തന്നെ ഓൺലൈൻ റീട്ടെയിലർമാരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാനും ഓൺലൈനായി പണം അടയ്ക്കാനുമുള്ള സൗകര്യവും ഇത് വഴി ലഭ്യമാകും. ഫിൻ‌ടെക് ഉൽപ്പന്നങ്ങൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യാനും ഈ ശ്രമം സഹായകമാകും. കുവൈത്ത് സെൻട്രൽ ബാങ്ക് ഇതിനിടയിലെ ഒരു കാറ്റലിസ്റ്റായി നിലകൊള്ളുന്നത് തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ദേശീയ വികസന പദ്ധതികളുടെ നേട്ടത്തിന് സംഭാവന നൽകുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോ​ഗപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാങ്ക് അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *