h1 n1പന്നിപനി പടരുന്നു; കുവൈത്തിൽ ചില വിഭാഗങ്ങൾക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു
കുവൈറ്റ് സിറ്റി: രാജ്യത്ത് പന്നിപനി പടരുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സീസണൽ ഇൻഫ്ലുവൻസ വർധിച്ചതിനാലാണ് പുതിയ തീരുമാനം h1 n1. ആരോഗ്യ കേന്ദ്രങ്ങളിലെയും പൊതു ആശുപത്രികളിലെയും മെഡിക്കൽ, നഴ്‌സിംഗ് ജീവനക്കാർക്ക് ഡ്യൂട്ടി സമയത്ത് മാസ്ക് ഉപയോഗിക്കുന്നത് തുടരാനാണ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ജീവനക്കാരിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നത്. നിലവിലെ വൈറൽ രോഗ സീസണിന്റെ തുടക്കത്തോടെ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ വർദ്ധിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ
റിപ്പോർട്ടിൽ പറയുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ ആശുപത്രികൾ സന്ദർശിക്കുന്നതായി ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)