Posted By user Posted On

drugsകുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; മരിജുവാന, ലിറിക്ക ഗുളികകൾ, ഹഷീഷ് എന്നിവ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വ്യത്യസ്ത യാത്രക്കാരിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മരിജുവാന, ലിറിക്ക ഗുളികകൾ, ഹഷീഷ് എന്നിവയാണ് കസ്റ്റംസ് പിടികൂടിയത് drugs. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആദ്യ സംഭവത്തിൽ വിമാനത്താവളത്തിൽ ലഹരിവസ്തുക്കളുമായി എത്തിയ സ്ത്രീയെ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ ബാഗിൽനിന്ന് മൂന്ന് പീസ് ഹഷീഷ്, 130 ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ആംസ്റ്റർഡാമിൽ നിന്നാണ് ഈ സ്ത്രീ എത്തിയത്. ആംസ്റ്റർഡാമിൽ നിന്നെത്തിയ മറ്റൊരു കുവൈത്തി സ്വദേശിയിൽനിന്ന് 20 ലിറിക്ക ഗുളികകളും ഹഷീഷും പിടികൂടി. ആറു കഷണം മരിജുവാന, മരിജുവാന സിഗരറ്റ് എന്നിവ സഹിതം കുവൈത്തി ദമ്പതികളും വിമാനത്താവളത്തിൽ പിടിയിലായി. 350 ട്രമഡോൾ ഗുളികകളും മരിജുവാനയും ന്യൂഡൽഹിയിൽ നിന്നെത്തിയ മറ്റൊരാളിൽ നിന്ന് പിടികൂടി. 15 ലിറിക്ക ഗുളികകളും ഹഷീഷും ബൈറൂത്തിൽനിന്ന് കുവൈത്തിലെത്തിയ സ്ത്രീയിൽനിന്ന് കണ്ടെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *