Posted By user Posted On

assemblyകുവൈത്തിലെ സ്കൂൾ അസംബ്ലി നിർത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുവൈത്ത്‌ സിറ്റി: രാജ്യത്തെ സ്ക്കൂളുകളിൽ രാവിലെ നടത്തുന്ന അസംബ്ലി നിർത്തലാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം ആളുകൾ. അസംബ്ലി നടത്തി സമയം കളയുകയാണെന്നും ഇത് പാഴ്വേലയാണെന്നുമാണ് ഇവർ പറയുന്നത് assembly. കൊറോണ സമയത്ത് പ്രഭാത അസംബ്ലി നിർത്തി വെച്ചിട്ടും പ്രതികൂലമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ പരമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളിൽ ഈ ശീലം അനുവർത്തിക്കുന്നില്ലെന്നുമാണ് ഇവർ ഉയർത്തുന്ന മറ്റൊരു വാദം. കുവൈത്തിലെ കാലാവസ്ഥ ഇത്തരത്തിൽ രാവിലെ അസംബ്ലി നടത്താൻ യോജിച്ചതല്ലെന്നും അഭിപ്രായമുണ്ട്. അസംബ്ലി നടത്തുന്ന സമയം മറ്റ് ഫലപ്രദമായ കാര്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഈ സമയം വിദ്യാർത്ഥികൾക്ക്‌ പ്രഭാത ഭക്ഷണം കഴിക്കുന്നതിനും കായിക പരിശീലനം നടത്തുന്നതിനും മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നതിനും അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം അസംബ്ലി നടത്തുന്നതിനെ അനുകൂലിച്ചും ഒരു വിഭാ​ഗം രം​ഗത്തെത്തിയിട്ടുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിൽ പാരമ്പര്യമായി തുടരുന്ന ആചാരങ്ങളിൽ ഒന്നാണെന്നാണ് അനുകൂലികളുടെ വാദം. അസംബ്ലി നടത്തുന്നത് വിദ്യാർത്ഥികളെ പ്രഭാതം മുതൽ ഊർജ്ജസ്വലമാക്കുവാനും രക്തചംക്രമണം സജീവമാക്കാനും സഹായിക്കുന്നുവെന്നും,അസംബ്ലിയിൽ നടക്കുന്ന വിവിധ പരിപാടികളുടെ സാന്നിധ്യം വിദ്യാർത്ഥിയുടെ വ്യക്തിത്വം വികസിപ്പിക്കുവാനും ദേശ ഭക്തി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നുവെന്നുമാണ് അസംബ്ലി അനുകൂലികൾ പറയുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *