Posted By user Posted On

winter wonderlandതണുപ്പ് കാലം ആഘോഷമാക്കാൻ കുവൈത്ത്; വി​ന്റ​ർ വ​​ണ്ട​​ർ​​ലാ​​ൻ​​ഡ് തുറക്കുന്നു

കു​​വൈ​​ത്ത് സി​​റ്റി: കുവൈത്തിലെ തണുപ്പ് കാലം ആ​ഘോ​ഷ​മാ​ക്കാ​നും വി​​നോ​​ദം കൂ​ടു​​ത​​ൽ ആ​​ഹ്ലാ​​ദ​​ക​​ര​​മാ​​ക്കാ​​നും വി​​ന്റ​​ർ വ​​ണ്ട​​ർ​​ലാ​​ൻ​​ഡ് ഒ​രു​ങ്ങു​​ന്നു. ഡിസംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നത് winter wonderland. ഷാ​​ബ് പാ​​ർ​​ക്കി​ലാണ് വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി 28 റൈ​ഡു​ക​ളാണ് ഇവിടെ ഉണ്ടാകുക. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​വി​ടം സ​ജ്ജീ​ക​രി​ക്കു​കയെന്ന് ടൂ​റി​സ്റ്റ് എ​ന്റ​ർ​പ്രൈ​സ​സ് ക​മ്പ​നി അ​റി​യി​ച്ചു. 1,200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന തി​യ​റ്റ​റും ഇതിന്റെ ഭാ​ഗമായി ഒരുങ്ങുന്നുണ്ട്. ക​ല, വി​നോ​ദ പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, ചെ​റു വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ടൂ​റി​സം എ​ന്റ​ർ​പ്രൈ​സ് ക​മ്പ​നി​യും വി​നോ​ദ വ്യ​വ​സാ​യ വി​ദ​ഗ്ധ​രാ​യ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​യും ചേർന്നാണ് പദ്ധതി പൂർത്തീകരിച്ചത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ​ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ അനുസരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ധ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ റ​ഷീ​ദും സം​ഘ​വു​മാ​ണ് പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. വി​ക​സ​ന, വി​നോ​ദ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഷാ​ബ് പാ​ർ​ക്ക് സ​ജ്ജ​മാ​ണെന്ന് ടി.​ഇ.​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഖാ​ഫ് വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *