too good കുവെെറ്റില്‍ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: കുവെെറ്റില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന ഡാറ്റ പ്രകാരം
183.7 മില്യൺ ദിനാർ മൂല്യവുമായി കുവൈത്ത് കയറ്റുമതിയുടെ ഏറ്റവും ഉയർന്ന ശതമാനം അറബ് ഗൾഫ് രാജ്യങ്ങളിലേക്കാണെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. തൊട്ടുപിന്നാലെ 95.9 മില്യൺ ദിനാറുമായി അറബ് രാജ്യങ്ങളുടെ ഗ്രൂപ്പും പിന്നീട് 10.9 മില്യൺ ദിനാറുമായി യൂറോപ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമാണ് ഉള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബാക്കിയുള്ള കയറ്റുമതി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലേക്കാമായി വ്യത്യസ്ത അനുപാതത്തിൽ വിതരണം ചെയ്യപ്പെടുന്നു(അര മില്യൺ ദിനാർ 543,000 ദിനാർ വരെ). കയറ്റുമതി മൂല്യം ഏഷ്യൻ, ഓസ്‌ട്രേലിയൻ രാജ്യങ്ങളിലേക്ക് 3.1 മില്യൺ ദിനാർ, അമേരിക്കൻ രാജ്യങ്ങളിൽ 18 മില്യൺ ദിനാർ എന്നിങ്ങനെയാണ്. കുവൈത്തിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ ജൂലൈയിൽ അതിന്റെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
Comments (0)