Posted By user Posted On

stomatitisകാലാവസ്ഥ മാറിയതോടെ ശ്വാസകോശ രോ​ഗങ്ങൾ വർദ്ധിച്ചു; കുവൈത്തിലെ സുരക്ഷ നിർദേശങ്ങൾ പരിശോധിക്കാം

കു​​വൈ​​ത്ത് സി​​റ്റി: രാജ്യത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടായതോടെ ശ്വാസകോശ രോ​ഗങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. അ​ടു​ത്തി​ടെയായി ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന ശ്വാ​സ​കോ​ശ അ​സു​ഖ​ങ്ങ​ളു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു stomatitis. എന്നാൽ, ഇത്തരത്തിൽ എത്തുന്ന മിക്ക രോ​ഗികളും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടാത്തവരാണെന്നും ശ​രാ​ശ​രി​ക്ക് മു​ക​ളി​ൽ ഇ​ത്ത​രം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും കേ​സു​ക​ളു​ടെ നി​ല​വി​ലെ വ​ർ​ധ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തായാണ് കണക്ക്. ആ​സ്ത്മ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂടിയിട്ടുണ്ട്. 2007 മു​ത​ൽ രാജ്യത്ത് ശ്വ​സ​ന സംബന്ധമായ രോ​ഗങ്ങൾ, ന്യു​മോ​ണി​യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ 94 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​വൈ​ത്തി​ലെ ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2018ൽ അ​ണു​ബാ​ധ നി​ര​ക്ക് ​ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ 15 ശ​ത​മാ​ന​മാ​യും കു​ട്ടി​ക​ളി​ൽ 18 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. വാ​യു മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ഇത്തരത്തിൽ രോ​ഗങ്ങൾ കൂടുന്നതെന്നാണ് നിഗമനം. കൂടാതെ, സീ​സ​ണ​ൽ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കൈ​ക്കൊ​ള്ള​ൽ, മെ​ഡി​ക്ക​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ൽ എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നിർദേശം നൽകി. സീ​സ​ണ​ൽ വൈ​റ​സു​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന വാ​ക്സി​നേ​ഷ​നു​ക​ളും എ​ടു​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെന്നും അ​ഞ്ച് വ​യ​സ്സോ അ​തി​ൽ താ​ഴെ​യോ 65 വ​യ​സ്സോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ള്ള​വ​ർ​ക്ക് ഇ​ത്ത​രം കു​ത്തി​വെ​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മന്ത്രാലയം നിർദേശിച്ചു.

രോ​ഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇക്കാര്യങ്ങൾ ശ്ര​ദ്ധി​ക്കാം;

ശുചിത്വം നിലനിർത്തുക
1.കൈകളും മുഖവും തുടർച്ചയായി കഴുകുക
2.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും മൂടുക
3.രോഗലക്ഷണങ്ങൾ ഉണ്ടായാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
4.രോഗലക്ഷണങ്ങൾ വർധിച്ചാൽ ഡോക്ടറെസമീപിക്കുക

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *