Posted By user Posted On

quarantine ചില രാജ്യക്കാർക്ക് ക്വാറന്റെന്‍ ഏർപ്പെടുത്താൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷന്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എത്തുന്നവർക്ക് വീണ്ടും ക്വാറന്റെൻ ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്‌ സിവിൽ ഏവിയേഷൻ Qarantine. ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ചില വൈറസുകളുടെ വ്യാപനം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പ്രോട്ടോക്കോളുകളും പരിശോധനകളും നടപ്പിലാക്കുന്നത് തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാ​ജ്യ​ത്ത് ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തായാണ് കണക്ക്. ആ​സ്ത്മ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണവും കൂടിയിട്ടുണ്ട്. 2007 മു​ത​ൽ രാജ്യത്ത് ശ്വ​സ​ന സംബന്ധമായ രോ​ഗങ്ങൾ, ന്യു​മോ​ണി​യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ 94 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​വൈ​ത്തി​ലെ ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2018ൽ അ​ണു​ബാ​ധ നി​ര​ക്ക് ​ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ 15 ശ​ത​മാ​ന​മാ​യും കു​ട്ടി​ക​ളി​ൽ 18 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB



Comments (0)

Leave a Reply

Your email address will not be published. Required fields are marked *