Posted By user Posted On

lesco billബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർമാരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതർ. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഈ നടപടി തുടരുന്നത് lesco bill. മുന്നറിയിപ്പുകളോട് പ്രതികരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ആലോചിക്കുന്നുണ്ട്. വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് സംഘം, വിതരണ ശൃംഖല മേഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിശോധനകളും അന്വേഷണങ്ങളും വർധിപ്പിക്കാൻ സമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ടീം ഡെപ്യൂട്ടി ഹെഡ് എം അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. മുന്നറിയിപ്പുകളോട് പ്രതികരിക്കാനും എല്ലാവരുടെയും പ്രയോജനത്തിനായി ബാച്ചിലര്‍മാരെ പ്രോപ്പര്‍ട്ടികളില്‍ നിന്ന് ഒഴിപ്പിക്കണമെന്നും ഉടമകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *