Posted By user Posted On

court verdictമയക്ക് മരുന്ന് കടത്ത് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്ക് മരുന്ന് എത്തിക്കുന്നവർക്ക് യാതൊരു രീതിയിലുള്ള പരി​ഗണനകളും നൽകില്ലെന്ന് വീണ്ടും വ്യക്തമാക്കി കുവൈത്ത്. മയക്ക് മരുന്ന് കടത്ത് കേസിലെ പ്രതിക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു court verdict. വിദേശത്ത് നിന്ന് 75 കിലോ ഹാഷിഷും 7,000-ലധികം സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാൾ രാജ്യത്തേക്ക് കൊണ്ടുവന്നത്. ആവ ദീപ് വഴിയായിരുന്നു മയക്ക് മരുന്ന് കടത്ത്. ക്രിമിനൽ കോടതിയാണ് മയക്ക് മരുന്ന് വ്യാപാരിക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ഇറക്കുമതി ചെയ്ത സമയത്താണ് പ്രതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. അബു ഹലീഫ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *