kwt-to-inr ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു :നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർദ്ധന
കുവൈറ്റ് : അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 83.06 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി.കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 83.02 എന്ന റെക്കോർഡ് താഴ്ചയിൽ എത്തിയിരുന്നു. വീണ്ടും 04 പൈസ കുറഞ്ഞ് 83.06 ലേക്ക് എത്തുകയായിരുന്നു. ഒരു കുവൈറ്റ് ദിനാർ 267.60 ഇന്ത്യൻ രൂപയിലേക്കാണ് എത്തിയത്.രൂപയുടെ മൂല്യം ഇടിയുന്നത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് പണമിടപാട് സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)