Posted By user Posted On

vehicle smoke testവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ടോ; കുവൈത്തിലെ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ. ഇനി മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് വേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ മലിനീകരണ മുക്ത സർട്ടിഫിക്കറ്റ്‌ കൂടി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ‍. വാഹനങ്ങളിൽ നിന്നുള്ള പുകയുടെ പുറന്തള്ളൽ തോതും മലിനീകരണ നിരക്കും പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കി നൽകുക. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിൽ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇനി സന്നദ്ധരായിരിക്കും. പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ-അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്തർ ദേശീയ മാനദണ്ഡങ്ങൾ മുൻനിർത്തിയായിരിക്കും വാഹനങ്ങൾ പുക പരിശോധനയ്ക്ക് വിധേയമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *