Big ticketബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റ് കൊണ്ടുവന്ന ഭാഗ്യം, പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം
അബുദാബി: സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം. ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ തേടി ഭാഗ്യമെത്തിയത്. യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജയകുമാറിനെ തേടിയാണ് സമ്മാനം എത്തിയത്. സുഹൃത്തുക്കളായ 18 പേര്‍ക്കൊപ്പം ചേര്‍ന്നാണ് ജയകുമാര്‍ ടിക്കറ്റെടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ‘ബൈ റ്റു, ഗെറ്റ് വണ്‍ ഫ്രീ’ ഓഫറില്‍ ഒക്ടോബര്‍ 16നാണ് ഇവർ ടിക്കറ്റെടുത്തത്. ഓഫറിലൂടെ ലഭിച്ച സൗജന്യ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 2019 മുതല്‍ ജയകുമാർ ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. അതേസമയം, ഒക്ടബോര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും ഉള്‍പ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് കിട്ടുക. കൂടാതെ ഇക്കാലയളവിൽ ടിക്കറ്റുകളെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ 2.5 കോടി ദിര്‍ഹം നേടാനും അവസരമുണ്ടാകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
Comments (0)