Posted By user Posted On

kuwait assemblyകുവൈത്ത് ദേശീയ അസംബ്ലി ആദ്യ സമ്മേളനം നാളെ

കുവൈത്ത് പ്രധാനമന്ത്രി ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു. ദേശീയ അസംബ്ലി ആദ്യ സമ്മേളനം നാളെ ആരംഭിക്കും. ഒരാഴ്ചലേറെയായി എം.പിമാരുമായും മറ്റും നടത്തിയ നീണ്ട ‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്. .കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പട്ടികക്ക് ഉപ അമീര്‍ അംഗീകാരം നല്‍കിയത്. മന്ത്രിസഭയില്‍ ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹ്‌ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്‌. പ്രധാനമന്ത്രിയും 15 മന്ത്രിമാരുമാണ് അധികാരമേറ്റത്. 2 വനിതകൾ അടക്കം അധികാരമേറ്റ 12 മന്ത്രിമാർ പുതുമുഖങ്ങളാണ്. കാബിനറ്റ് കാര്യ മന്ത്രി ബരാക് അലി അൽ ഷിതാന്‍,എണ്ണ മന്ത്രി ഡോ. ബാദർ ഹമദ് അൽ മുല്ല എന്നിവര്‍ക്കും ഉപപ്രധാനമന്ത്രി പദവിയുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് വിദേശ കാര്യ മന്ത്രിയായ ഷൈഖ്‌ അഹമ്മദ്‌ അൽ നാസർ അൽ സബാഹ് മുനിസിപ്പൽ കാര്യ മന്ത്രി ഡോ റാണ അൽ ഫാരിസ് തുടങ്ങിയവരെ പുതിയ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *